നിരീക്ഷണ പറക്കലിനിടെ കൊച്ചിയില്‍ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു.

വെല്ലിങ്ടണ്‍ ഐലന്റിലെ എച്ചഎച്ച്എ ഇന്ധനടാങ്ക് ടെര്‍മിനലിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്.

നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണത്.

ഇന്ന് രാവിലെ വില്ലിംഗ്ടണ്‍ ഐലന്റില്‍ ആയിരുന്നു സംഭവം നടന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്താനിരിക്കെയാണ് അപകടം.

എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിക്കുകയാണ്.

Top