അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്നു ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Loksabha

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്നു ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കിയതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ നിര്‍ത്തിവച്ചു.

രാവിലെ ലോക്‌സഭ ചേര്‍ന്നപ്പോള്‍ അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന് ടിഡിപി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചു. ഇതേതുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.

Top