Non-bailable warrant issued against India captain MS Dhoni

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ കോടതിയാണ് ധോണിക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

7ebb7b70-40c1-11e5-8143-313cd800f5e1_dhoni

മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ചിത്രത്തില്‍ കൈകളില്‍ വിവിധ ഉത്പന്നങ്ങളുമായി പ്രത്യക്ഷപ്പെട്ട ധോണി മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ജയകുമാറിന്റെ ആരോപണം. 2013ലാണ് ബിസിനസ് ടുഡേ മാസികയുടെ കവറില്‍ മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടത്.

പരസ്യത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ അതില്‍ അഭിനയിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകണമെന്നും പണം മാത്രമായിരിക്കരുത് ഇതിന് ആധാരമെന്നും ഹൈക്കോടതി ചൂണ്ടിിക്കാട്ടി.

ഏകദിന, ട്വന്റി-20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപ്പോള്‍. ജനുവരി 31നേ പര്യടനം പൂര്‍ത്തിയാകുകയുള്ളൂ.

Top