മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

മഹാരാഷ്ട്ര : മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. ഇതോടെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. മുന്നണികള്‍ക്കകത്ത് സീറ്റ് വിഭജനകളുടെ കാര്യത്തില്‍ ഇതിനകം ധാരണയായിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവില്പനക്ക് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരുംവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കി.

90 സീറ്റുള്ള ഹരിയാനയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളുണ്ടെങ്കിലും മുന്‍ പി.സി.സി പ്രസിഡന്റ് അശോക് തന്‍വാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് വലിയ തലവേദനയായേക്കും. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളുമെന്ന വാഗ്ദാനവുമായി ഇതിനകം കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയില്‍ എന്‍.ആര്‍.സി അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

Top