പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ : പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ സ്വദേശിനി ഉഷയാണ് മരിച്ചത്. ഇവരുമായി വഴക്കിട്ട ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പി പി റോഡിൽ ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഇവരുടെ മൃതദേഹം കിടന്നത്.

കുറച്ചു നാളുകളായി പെരുമ്പാവൂർ മേഖലയിൽ ആക്രി പെറുക്കി നടന്നിരുന്നു ഇവർ. പെരുമ്പാവൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Top