ആറ്റംബോംബ് നിര്‍മിച്ച കഥയുമായി നോളന്‍; ഓപ്പന്‍ഹൈമര്‍ ആദ്യ പോസ്റ്റർ പുറത്തിറങ്ങി

ഗോള തലത്തിൽ ഏറെ ആരാധകരുള്ള ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പന്‍ഹൈമറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ കഥയാണ് നോളന്‍ ഇത്തവണ പറയുന്നത്.

വിഷയത്തിലെയും മേകിങ്ങിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയാകര്‍ശിച്ച നോളന്‍ ഇത്തവണയും ഞെട്ടിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയമാക്കിയാണ് ചിത്രമെത്തുന്നത്.

നെറ്ഫ്ലിക്സ് സംപ്രക്ഷണം ചെയ്യുന്ന ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്സിലൂടെ ശ്രദ്ധേയനായ കിലിയന്‍ മര്‍ഫി, ആരാധകരുടെ സ്വന്തം അയേൺ മാൻ റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മുമ്പ് ക്രിസ്റ്റഫര്‍ നോളന്‍ ചിതം ടെനെറ്റിന്റെ എഡിറ്റര്‍ ആയിരുന്ന ജെന്നിഫര്‍ ലാം ആണ് യൂണിവേഴ്‌സല്‍ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.

Top