ഇന്ത്യയില്‍ നോക്കിയ 5, നോക്കിയ 8 ഫോണുകളുടെ വില കുറച്ചു

Nokia

ന്ത്യന്‍ വിപണിയില്‍ നോക്കിയ 5ന്റെയും നോക്കിയ 8ന്റെയും വില കുറച്ചു. നോക്കിയ 8ന്റെ വിലയില്‍ 8,000 രൂപയും നോക്കിയ 5ന്റെ വിലയില്‍ 1,000 രൂപയുമാണ് കുറച്ചിരിക്കുന്നത്. കമ്പനിയുടെ ഇടത്തരം ഫോണുകള്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകളുടെ വിലയില്‍ ഇപ്പോള്‍ ലഭ്യമാണ്‌.

13,499 രൂപയ്ക്ക് പുറത്തിറക്കിയ നോക്കിയ 5 12,499 രൂപയ്ക്ക് ലഭിക്കും.36,999 രൂപ വില ഉണ്ടായിരുന്ന നോക്കിയ8 ഇപ്പോള്‍ 28,999 രൂപയ്ക്കും ലഭ്യമാണ്‌. ഫെബ്രുവരി 1 മുതല്‍ പുതുക്കിയ വിലയില്‍ ഫോണ്‍ വിപണിയില്‍ വിതരണം തുടങ്ങി. ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈന്‍ വില്‍പ്പനയിലും വില കുറവ് ബാധകമാണ്‌.

2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിന് മുന്നോടിയായിട്ടാണ് നോക്കിയ വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നോക്കിയ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ എച്ച്എംഡി ഗ്ലോബല്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി പഴയ മോഡലുകളുടെ വിലയില്‍ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

Top