നോക്കിയ എക്‌സ് 7 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

നോക്കിയ എക്‌സ് 7 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. 18:7:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് എഫ്എച്ച്ഡി എച്ച്ഡിആര്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3,500 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ബാക്ക് വശത്ത് ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 13 എംപി പ്രൈമറി ലെന്‍സ്, 12 എംപി സെക്കന്‍ഡറി സെന്‍സറും 20 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top