നോക്കിയ എക്‌സ് 50 മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വരുന്നു

Nokia

 നോക്കിയ സ്മാർട്ട്‌ഫോൺ വിപണിയിൽ കൂടുതൽ സജീവമാകുന്നു. എക്‌സ്, സി, ജി സീരീസ് അടുത്തിടെ പുറത്തിറക്കിയിരുന്നു എന്നാൽ, നോക്കിയ 8.3 5 ജി യുടെ പിൻഗാമിയിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ എക്‌സ് സീരീസിൽ ഉൾപ്പെടുമെന്നും കമ്പനി പറയുന്നു.

ടിപ്പ്സ്റ്റേഴ്സ് ഡബ്ബ് ചെയ്യ്ത നോക്കിയ എക്‌സ് 50 സ്മാർട്ട്ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറ ആദ്യമായി ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ മിഡ് റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൻറെ മിക്ക സവിശേഷതകളും വെളിപ്പെടുത്തുന്ന ഒരു നോക്കിയ പവർ യൂസർ റിപ്പോർട്ടിൽ നിന്നാണ് ലഭിക്കുന്നത്. 2021 ജൂലൈ മുതൽ സെപ്റ്റംബർ വരെ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ 8.3 5 ജിയിൽ ഇത് വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗൺ ചിപ്പും ഹൈ-എൻഡ് ഡിസ്‌പ്ലേയും ഉപയോഗിക്കും.

സ്നാപ്ഡ്രാഗൺ 775 ചിപ്പാണ് നോക്കിയ എക്‌സ് 50 യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് സ്നാപ്ഡ്രാഗൺ 765 ജി യുടെ ബൂസ്റ്റ് വേരിയന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഈ നോക്കിയ സ്മാർട്ട്ഫോൺ 5 ജി നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യുകയും ഉയർന്ന നിലവാരമുള്ള പ്രകടനം നൽകുകയും ചെയ്യും.

Top