രണ്ടാം വരവ്; നോക്കിയ X5 2018 ജൂലൈ 11ന് എത്തും

nokia

നോക്കിയയുടെ രണ്ടാം വരവിലൂടെ അനേകം ഫോണുകളാണ് ഉപയോക്താക്കള്‍ക്ക് സമ്മാനിച്ചത്. ജൂലൈ 11ന് ചൈനയില്‍ വച്ചു നടക്കുന്ന ഇവന്റിലാണ് തങ്ങളുടെ പുതിയ ഫോണായ നോക്കിയ X5 (2018) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

നോക്കിയ X5 (2018) ന് മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ ആയിരിക്കും. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററിയാണ്. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും കൂടാതെ ഐഫോണ്‍ Xനെ പോലെ നോച്ചും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. സെല്‍ഫി ക്യാമറ 8എംപിയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പിന്നില്‍. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.Related posts

Back to top