3 ജി സേവനവുമായി 3310 ന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി നോക്കിയ

നോക്കിയയുടെ മികച്ച ഫോണുകളിലൊന്നാണ് നോക്കിയ 3310.

ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്തിടെയാണ് നോക്കിയ പുറത്തിറക്കിയത്.

നിരവധി പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലില്‍ പക്ഷെ അതിവേഗ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല.

2ജി ഇന്റര്‍നെറ്റ് സേവനമാണ് ഫോണില്‍ നോക്കിയ ഉൾപ്പെടുത്തിയിരുന്നത്.

ഈ പരിമിതി പരിഹരിക്കുന്നതിനായി ‘നോക്കിയ 3310 3ജി’ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് നോക്കിയ.

ആരംഭത്തിൽ ഓസ്‌ട്രേലിയയിലാണ് ഫോണ്‍ ലഭ്യമാവുക. 89.95 ഓസ്‌ട്രേലിയന്‍ ഡോളറാണ് വില( ഏകദേശം. 46,00).

ആഗോള തലത്തില്‍ ശരാശരി 69 യൂറോ ആയിരിക്കും വിലയെന്നും കമ്പനി (ഏകദേശം : 5320 രൂപ) സൂചിപ്പിക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ ഓസ്‌ട്രേലിയയില്‍ ഫോണ്‍ ലഭ്യമാവും.

3ജി കണക്റ്റിവിറ്റിയ്ക്ക് പുറമെ, ഐക്കണുകള്‍ പുനഃക്രമീകരിക്കാനുള്ള സൗകര്യം, വിവിധ നിറങ്ങളിലുള്ള തീമുകള്‍ എന്നിവയും നോക്കിയ 3310 3ജിയില്‍ ഉണ്ടാവും.

പഴയമോഡലില്‍ നിന്നും വ്യത്യസ്തമായി മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ലൂടൂത്ത്, കളര്‍ സ്‌ക്രീനിലേക്ക് മാറ്റിയ ജനപ്രിയ സ്‌നേയ്ക്ക് ഗെയിം എന്നിവ ഉള്‍പ്പെടുത്തിയാണ് നോക്കിയ പുതിയ 3310 ഫോണ്‍ പുറത്തിറക്കിയത്.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ (240 x 320 പിക്‌സല്‍), 2 മെഗാപിക്‌സല്‍ ക്യാമറ, എല്‍ഇഡി ഫ്ലാഷ്,എഫ്.എം റേഡിയോ, 1200 mAh ബാറ്ററി എന്നിവക്ക് പുറമെ 64 എംബി സ്‌റ്റോറേജ് 32 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും കഴിയും.

Top