നോക്കിയ ടാബ്‌ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

HMD ഗ്ലോബല്‍ പുതിയ ഉല്‍പ്പന്നമായ നോക്കിയ T10 ഉപയോഗിച്ച്‌ ടാബ്‌ലെറ്റ് പോര്‍ട്ട്‌ഫോളിയോ പുതുക്കി.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോക്കിയ T20 യുടെ പുതുക്കിയ പതിപ്പാണ് പുതിയ നോക്കിയ T10 ടാബ്‌ലെറ്റ്.തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ജൂലൈയിലാണ് നോക്കിയ ടി10 ആദ്യമായി അവതരിപ്പിച്ചത്.

നോക്കിയ T10 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുള്ള നീല നിറത്തിലാണ് വരുന്നത്. ഇതിന്റെ അടിസ്ഥാന മോഡലിന് അതായത് 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,799 രൂപയും 4 ജിബി, 64 ജിബി സ്റ്റോറേജ് എന്നിവയുടെ വില 12,799 രൂപയുമാണ്.

ആമസോണിലും നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്. ഇന്ത്യയിലും തങ്ങളുടെ പതിപ്പ് ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

 

Top