ഫ്ളിപ്കാര്‍ട്ടിനൊപ്പം പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിക്കാന്‍ നോക്കിയ

പുതിയ ആറ് സ്മാര്‍ട്ട് ടിവികള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് നോക്കിയ കമ്പനി. ഫ്‌ളിപ്കാര്‍ട്ടിലൂടെയായിരിക്കും ഇവ വിറ്റഴിക്കുക. ഫ്‌ളിപ്കാര്‍ട്ടിന്‌റെ ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നോക്കിയ സ്മാര്‍ട്ട് ടിവി വില്പനക്കെത്തിച്ചിരിക്കുന്നത്.

തുടക്ക മോഡല്‍ 32-ഇഞ്ച് വലുപ്പമുള്ള എച്ഡി ടിവിയാണ്. ഇതിന് വില 12,999 രൂപയാണ്. 65-ഇഞ്ച് അള്‍ട്രാ എച്ഡി 4കെ മോഡലാണ് ഏറ്റവും വില കൂടിയത്- 59,999 രൂപ. 6ഡി സ്വരവിന്യാസമാണ് ശ്രേണിയുടെ ആകര്‍ഷണീയതകളിലൊന്ന്

43-ഇഞ്ച് ഫുള്‍-എച്ഡി മോഡല്‍ (22,999 രൂപ), 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി (28,999 രൂപ), 50-ഇഞ്ച് 4കെ (33,999 രൂപ), 55-ഇഞ്ച് 4കെ (39,999 രൂപ) എന്നിവയാണ് നോക്കിയ എത്തിച്ച സ്മാര്‍ട്ട് ടിവികള്‍. ആന്‍ഡ്രോയിഡ് 9.0 ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയയുടെ പുത്തന്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് ക്വാഡ് കോര്‍ പ്രോസസറാണ് ഒരുങ്ങുന്നത്.

Top