വമ്പിച്ച ഓഫറുകളുമായി നോക്കിയ ഫോണുകള്‍ വിപണിയില്‍

നോക്കിയ എച്ച്എംഡി ഗ്ലോബല്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് നോക്കിയ ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കാന്‍ ഒരുങ്ങുന്നു.

നോക്കിയയുടെ പുതിയ ഓഫറിന്റെ കീഴില്‍ നോക്കിയ 8ന് 100ജിബി ഡാറ്റയും നോക്കിയ 5ന് 50ജിബി ഡാറ്റയും അധികം ലഭിക്കുന്നു. എന്നാല്‍ നോക്കിയ 6നും 3യ്ക്കും ഇങ്ങനെ ഒരു ഓഫര്‍ ലഭ്യമല്ല.

കൂടാതെ നോക്കിയ 8 വാങ്ങുന്നവര്‍ക്ക് പ്രതിമാസം 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി അധിക ഡാറ്റയും നോക്കിയ 5ന് 5ജിബി ഡാറ്റയും നല്‍കുന്നു.

2018 ഓഗസ്റ്റ് 31 വരെയാണ് സൗജന്യ ഡാറ്റ ഓഫറുകള്‍ ലഭ്യമാവുക.

റീച്ചാര്‍ജ്ജ് ചെയ്ത് 48 മണിക്കൂറിനു ശേഷമാണു അധിക ഡാറ്റ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നത്. റീച്ചാര്‍ജ്ജ് ചെയ്യാന്‍ റിലയന്‍സ് ജിയോ സിം കാര്‍ഡ് 2017 ഒക്ടോബര്‍ 14നും 2017 നവംബര്‍ 1നും സജീവമാകണം.

36,999 രൂപയ്ക്കു നോക്കിയ 8, 12,899 രൂപയ്ക്കു നോക്കയ 5 (2ജിബി റാം വേരിയന്റ്), 13,499 രൂപയ്ക്കു നോക്കിയ 5 (3ജിബി വേരിയന്റ്) ലഭിക്കുന്നു .

ഇന്ത്യയിലുടനീളമുളള എല്ലാ റീട്ടെയില്‍ സ്റ്റോറുകളില്‍നിന്നും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍നിന്നും ഫോണുകള്‍ വാങ്ങാം.

Top