നോക്കിയ സി 30 ബജറ്റ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു; സവിശേഷതകള്‍

നോക്കിയ സി 30 ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 2 ജിബി റാം + 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകളിലാണ് മിതമായ നിരക്കില്‍ നോക്കിയ സി 30 സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുറത്തിറക്കിയത്. സ്റ്റോറേജ് കൂടുതല്‍ എക്‌സ്പാന്‍ഡ് ചെയ്യുവാനും കൂടുതല്‍ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്യുന്നതിനുമായി മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുണ്ട്.

പുതിയ നോക്കിയ സി 30 യുടെ വില ഏകദേശം 8,700 രൂപ മുതല്‍ ആരംഭിക്കുന്നു. എല്ലാ മോഡലുകളും ഗ്രീന്‍, വൈറ്റ് ഉള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ വരുന്നത്. എന്‍ട്രി ലെവല്‍ നോക്കിയ സി 30 സ്മാര്‍ട്ട്ഫോണില്‍ 6.82 ഇഞ്ച് എച്ച്ഡി + എല്‍സിഡി ഡിസ്പ്ലേ, 1600 x 720 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷന്‍, 20: 9 ആസ്‌പെക്റ്റ് റേഷിയോ എന്നിവയുണ്ട്. ഫോണിന്റെ മുന്‍വശത്ത്, 1.6 ജിഗാഹെര്‍ട്സില്‍ നാല് എ 55 കോറുകളും 1.2 ജിഗാഹെര്‍ട്സില്‍ നാല് എ 55 കോറുകളുമുള്ള ഒരു ഒക്ടാ കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ഇത് ജോടിയാക്കുന്നു.

13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എല്‍ഇഡി ഫ്‌ലാഷും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടെയുള്ള ഡ്യുവല്‍ ക്യാമറ സംവിധാനമാണ് നോക്കിയ സി 30 ല്‍ ഉള്ളത്. മുന്‍വശത്ത്, ഈ ബജറ്റ് നോക്കിയ ഫോണില്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറും നല്‍കിയിട്ടുണ്ട്.

ഈ എന്‍ട്രി ലെവല്‍ ഹാര്‍ഡ്വെയര്‍ ഉള്ള ഫോണുകള്‍ക്കായി വികസിപ്പിച്ച ആന്‍ഡ്രോയ്ഡ് 11 ഒപ്റ്റിമൈസ് ചെയ്തിട്ടുള്ള എഡിഷനായ ആന്‍ഡ്രോയിഡ് 11 Go സോഫ്‌റ്റ്വെയറില്‍ ബജറ്റ് നോക്കിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നു. ബോക്‌സില്‍ 10W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സ്മാര്‍ട്ട്ഫോണിന് സപ്പോര്‍ട്ട് നല്‍കുന്നത്. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11 ബി / ജി / എന്‍, ബ്ലൂടൂത്ത് 4.2, ജിപിഎസ് + ഗ്ലോനാസ്, മൈക്രോ-യുഎസ്ബി പോര്‍ട്ട്, റിയര്‍ മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് സവിശേഷതകള്‍.

 

Top