ഇന്ത്യയില്‍ നോക്കിയ ജി20യുടെ പ്രീ ഓര്‍ഡര്‍ ജൂലൈ 7ന്

നോക്കിയ ജി 20 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെ ആമസോണില്‍ ഫോണ്‍ പട്ടികപ്പെടുത്തി. ലിസ്റ്റിംഗ് ഈ സ്മാര്‍ട്‌ഫോണിന് നല്‍കിയിരിക്കുന്ന വില 12,999 രൂപയാണ്. നോക്കിയ ജി 20 യുടെ പ്രീ-ബുക്കിംഗ് ജൂലൈ 7 മുതല്‍ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. ഈ സ്മാര്‍ട്ട്ഫോണ്‍ ഗ്ലേസിയര്‍, നൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുമെന്നും പറയുന്നു.

നോക്കിയ ജി 20 യ്ക്ക് 20: 9 ആസ്‌പെക്റ്റ് റേഷിയോയുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും, കട്ടിയുള്ള ബെസലുകളുമുണ്ട്. ഈ സ്മാര്‍ട്‌ഫോണില്‍ 4 ജിബി റാമും 64 ജിബി വരെ സ്റ്റോറേജ് സ്‌പേസും ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറുമുണ്ട്. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് രാജ്യത്ത് വിപണിയിലെത്തുമെന്ന് പറയുന്നു. 512 ജിബി വരെ കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് എക്‌സ്പാന്‍ഡ് ചെയ്യുവാനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ടാകും.

48 എംപി പ്രൈമറി ക്യാമറ സെന്‍സര്‍, 5 എംപി സെക്കന്‍ഡറി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ടെര്‍ഷ്യറി മാക്രോ ലെന്‍സ്, 2 എംപി ഫോര്‍ത്ത് ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സംവിധാനം നോക്കിയ ജി 20ല്‍ ഉപയോഗിക്കും. 8 എംപി സെല്‍ഫി ക്യാമറ സെന്‍സര്‍, ഓസോ ഓഡിയോ, ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍, സൈഡ് മൗണ്ട് ചെയ്യ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5050 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റുള്ള സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന നോക്കിയ ജി 20 യ്ക്ക് രണ്ട് വര്‍ഷത്തെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ സപ്പോര്‍ട്ട് ലഭിക്കും.

 

Top