നോക്കിയ G11 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോക്കിയ G11 Plus എന്ന സ്മാര്‍ട്ട് ഫോണുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ നോക്കിയ G11 Plus സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .12499 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില.

സവിശേഷതകള്‍

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 20.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Unisoc T606 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വിപണിയില്‍ എത്തിയിരിക്കുന്നു .മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഈ സ്മാര്‍ട്ട് ഫോണുകള്‍ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

സ്റ്റോക്ക് Android 12 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .Charcoal Grey കൂടാതെ Lake Blue എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് 12499 രൂപയാണ് വില വരുന്നത് .

Top