ബനാനാ ഷെയ്പ്പില്‍ ‘നോക്കിയ 8110’ ; പഴയ ഫോണ്‍ തിരിച്ചെത്തുവാന്‍ ഒരുങ്ങുന്നു

BANANA-PHONE

നോക്കിയയുടെ പഴയ ഫോണ്‍ നോക്കിയ 8110 നെ പുതിയ രൂപത്തില്‍ തിരിച്ചെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക. നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്.

രൂപത്തില്‍ പഴയ മോഡലില്‍ നിന്നും ഫോണിന് മാറ്റങ്ങള്‍ ഉണ്ടാകും. പഴയ മോഡലിന്റെ ‘ബനാനാ ഷെയ്പ്പ്‌’ അതുപോലെ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ മോഡലില്‍ ഉണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കുകയും ചെയ്തു. മാത്രവുമല്ല പഴയതിനേക്കാള്‍ അല്‍പ്പം ചെറുതുമാണ് പുതിയ പതിപ്പ്.

Top