വിപണിയില്‍ ഇടം നേടാന്‍ ‘നോക്കിയ C9’ 2018 ഓടു കൂടി എത്താന്‍ ഒരുങ്ങുന്നു

പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇടം നേടി കൊണ്ടിരിക്കുകയാണ്.

വിപണിയില്‍ വ്യത്യസ്ഥ ബ്രാന്‍ഡുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത് പതിവ് കാഴ്ചയാണ്.

കൂടാതെ ഏറ്റവും പുതിയ ഹാന്‍സെറ്റുകള്‍ തിരഞ്ഞെടുക്കാനുളള മാര്‍ഗ്ഗവും കമ്പനി തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്മാര്‍ട്ട്‌ഫോണ്‍ കമ്പിനികളും പല തരത്തില്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണ്.

അത്തരത്തില്‍ 2018 ഓടു കൂടി പ്രതീക്ഷിക്കാവുന്ന സ്മാര്‍ട്ട്‌ഫോണാണ് നോക്കിയയുടെ c9.

5.0 ഇഞ്ച്(1080 x 1920p) IPS LCD ഡിസ്‌പ്ലേയാണ് ‘നോക്കിയ C9’ നുള്ളത്.

32 ജിബി സ്‌റ്റോറേജ്, ആന്‍ഡ്രോയ്ഡ് 8.0, 16 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ 4000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം nokia c9 ന്റെ പ്രധാന സവിശേഷതകളാണ്.

Top