കൂടുതൽ പേരെ ആകർഷിക്കാൻ വിലയിൽ ഇളവ് വരുത്തി നോക്കിയ സി 3

ൽഹി :  എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ സി3 വിലകുറച്ചു. 7,499 രൂപയുടെ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ ഈ ഫോണ്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി 6,999 രൂപയായി താഴ്ത്തി. നോക്കിയ സി 3 നായുള്ള പുതിയ വിലകള്‍ ഇപ്പോള്‍ നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലും കാണാം.

നോക്കിയ സി 3 2 ജിബി റാമിനും 16 ജിബി സ്‌റ്റോറേജ് പതിപ്പിനും ഇപ്പോള്‍ 6,999 രൂപയ്ക്കും 3 ജിബി റാമും 32 ജിബി സ്‌റ്റോറേജ് മോഡലിന് 7,999 രൂപയ്ക്കുമാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ 8,999 രൂപയായിരുന്നു വില. ഇത് നോക്കിയ സി 3 യില്‍ 1,000 രൂപയുടെ കുറവു വരുത്തി. നോക്കിയ സി 3 യുടെ ഓണ്‍ലൈന്‍ വിലയില്‍ മാത്രമല്ല ഓഫ്‌ലൈന്‍ വില്‍പ്പനയിലും വിലക്കുറവുണ്ട്

Top