നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോൺ ബിഎച്ച്-205 ടിഡബ്ല്യുഎസ് ഇയർബഡ്സ് വിപണിയിൽ

നോക്കിയയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ സി-സീരീസിലേക്ക് പുതിയ എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് പുറത്തിറക്കി. നോക്കിയ സി20 പ്ലസ് എന്ന പേരിലുള്ള പുതിയ സ്മാർട്ട്ഫോൺ സി20യുടെ പിൻഗാമിയാണ്. സി20യിൽ കണ്ടതിനെക്കാൾ അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളാണ് പുതിയ ഡിവൈസിൽ ഉള്ളത്. ഡ്യുവൽ റിയർ ക്യാമറകൾ, ആൻഡ്രോയിഡ് 11 ഗോ എഡിഷൻ എന്നിവ പുതിയ ഡിവൈസിൽ നോക്കിയ നൽകിയിട്ടുണ്ട്. ചൈനയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്.

നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോണിനൊപ്പം നോക്കിയ ബിഎച്ച് -205 ടിഡബ്ല്യുഎസ് ഇയർബഡ്സും കമ്പനി പുറത്തിറക്കി. മികച്ച ബാറ്ററി ലൈഫ്, വലിയ ഡൈനാമിക് ഡ്രൈവർ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി എന്നീ മികച്ച സവിശേഷതകളുള്ള ഇയർബഡ്സാണ് ഇത്. പോളാർ ബ്ലൂ, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഇയർബഡ്സ് ലഭ്യമാകും. ഈ ഇയർബഡ്സിന് വിലയും കുറവാണ് എന്നതിനാൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നോക്കിയ സി20 പ്ലസ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ ഉണ്ട്. 3 ജിബി റാമും 32 ജിബി നേറ്റീവ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ യൂണിസോക്ക് എസ്‌സി9863എ പ്രോസസറാണ്. ഡിവൈസിൽ മൈക്രോ എസ്ഡി സ്ലോട്ട് വഴി സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

Top