മൂന്നു ക്യാമറയുമായി നോക്കിയ 9 ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ എത്തുന്നു

nokia-9

നോക്കിയ 9 ഹാന്‍ഡ്‌സെറ്റ് മൂന്നു ക്യാമറയുമായി ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നോക്കിയ 9 ലെ പ്രധാന ക്യാമറയുടെ റെസലൂഷന്‍ 41 മെഗാപികസലും 20 മെഗാപിക്‌സല്‍ സെന്‍സറും രണ്ടാമത്തെ ക്യാമറ മൂന്നാമത്തെ ക്യാമറയ്ക്ക് 9.7 മെഗാപിക്‌സല്‍ റെസലൂഷനും ആയിരിക്കുമെന്നാണ് സൂചന. മുന്‍ ക്യാമറ 21 മെഗാപിക്‌സല്‍ റെസലൂഷനുള്ളതാണ്. സെനോണ്‍, എല്‍ഇഡി ഫ്‌ളാഷുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്വാല്‍കോം പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 845 നിയന്ത്രണം നല്കുന്ന ഫോണിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 6.1ഇഞ്ച് വലിപ്പമുള്ള ക്യുഎച്ഡി അമോലെഡ് സ്‌ക്രീന്‍, പഴയ 5.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിനുള്ളില്‍ ഒതുക്കിയിരിക്കുന്നതാണ്. ആന്‍ഡ്രോയിഡ് 8.1.0 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് IP68 വാട്ടര്‍ റെസിസ്റ്റന്‍സുമുണ്ട്. നോക്കിയ 9ന് 3,900 mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

Top