ഫ്‌ലാഗ്ഷിപ്പ് മോഡല്‍ നോക്കിയ 8 സിറോക്കോ ഇന്ത്യന്‍ വിപണിയില്‍

nokia-8-sirocco-launched

റ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ നോക്കിയ 8 സിറോക്കോ ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ട്, മൊബൈല്‍ ഔട്‌ലെറ്റുകള്‍ വഴി ഏപ്രില്‍ 20 ന് ബുക്കിങ് തുടങ്ങും. ഏപ്രില്‍ 30 ന് വില്‍പനയാരംഭിക്കും. ബ്ലാക്ക് നിറങ്ങളിലുള്ള വേരിയന്റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റീല്‍ ഗ്ലാസ് രൂപകല്‍പനയിലുള്ള ഫോണില്‍ എഡ്ജ് റ്റു എഡ്ജ് പി ഓഎല്‍ഇഡി 2കെ 5.5 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണുള്ളത്. ഐപി67ന്റെ ഡസ്റ്റ്, വാട്ടര്‍ സുരക്ഷ, വയര്‍ലസ് ചാര്‍ജിങ്, ഇരട്ട ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറില്‍ ആറ് ജിബി റാമും 128 ജിബി ശേഖരണ ശേഷിയും ഫോണിനുണ്ടാവും.

ആന്‍ഡ്രോയ്ഡ് 8.0 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയാണ്. പിന്നില്‍ 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്. ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ അടുത്തത് ടെലിയാണ്. സിറോക്കൊയുടെ സെല്‍ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്. ബാറ്ററി ലൈഫ് 3260 എംഎഎച്ച്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.

Top