ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള നോക്കിയ 8 അവതരിപ്പിച്ചു

മിഡ് റേഞ്ച് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ നോക്കിയ 8 ദുബായില്‍ അവതരിപ്പിച്ചു. 32,000 രൂപയാണ് ഫോണിന് വില വരുന്നത്. ബ്ലു സില്‍വര്‍, സ്റ്റീല്‍ കോപ്പര്‍, അയേണ്‍ സ്റ്റീല്‍ എന്നിങ്ങനെ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

2246×1080 പിക്‌സലില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 3,500 എംഎഎച്ചാണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 12 എംപി പ്രൈമറി സെന്‍സര്‍, 13 എംപി സെന്‍സര്‍ 20 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ്.

Top