നോക്കിയ 8.1 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 26,999 രൂപ

നോക്കിയ 8.1 ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ ആഴ്ച ദുബായില്‍ ആഗോള ലോഞ്ചിംഗ് നടന്ന ഫോണിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ദില്ലിയില്‍ വച്ചായിരുന്നു. ഫോണിന്റെ വില 26,999 രൂപയാണ്. നാല് ജിബി റാം, ആറ് ജിബി റാമും. 64 ജിബി 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്.

3500 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 400 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഫോണിനുണ്ട്.

12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ അടങ്ങിയ ഡ്യുവല്‍ റിയര്‍ ക്യാമറ. സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന ‘ബോക്കെ’ ഇഫക്ടും ഫോണില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

Top