നോക്കിയ 7.1 പ്ലസ് ഒക്ടോബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും

നോക്കിയ 7.1 പ്ലസ് ഒക്ടോബര്‍ 4ന് ആണ് ലണ്ടനില്‍ അവതരിപ്പിക്കും. ഒക്ടബോര്‍ 11ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സില്‍വര്‍, ബ്രൗണ്‍ നിറങ്ങളിലായിരിക്കും ഫോണ്‍ അവതരിപ്പിക്കുന്നത്. നോക്കിയ 6.1 പ്ലസിന്റെ വലുപ്പം കൂടിയ പതിപ്പായിരിക്കും നോക്കിയ 7.1 പ്ലസ്.

നോച്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. 13 എംപി, 12 എംപി റിയര്‍ ക്യാമറ, 3,400 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രത്യേകതളാണ്.

Top