11,999 രൂപയ്‌ക്ക് നോക്കിയ 6.1 പ്ലസ് മൊബൈല്‍ സ്വന്തമാക്കാം . . .

നോക്കിയയുടെ 7.1, 6.1 പ്ലസ് മൊബൈല്‍ ഫോണുകളുടെ വില കുറച്ചു. നോക്കിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ മാത്രമാണ് വിലക്കുറവില്‍ ഫോണുകള്‍ ലഭ്യമാകുക.

18,998 രൂപയുണ്ടായിരുന്ന നോക്കിയ 7.1 ന് നോക്കിയ വെബ്സൈറ്റില്‍ വില 12,999 രൂപയാണ്. നോക്കിയ 6.1 പ്ലസിന് 11,999 രൂപയാണ് നിലവില്‍ വെബ്സൈറ്റിലെ വില. ഫോണ്‍ വിപണിയില്‍ ഇറക്കിയ സമയത്ത് നോക്കിയ 6.1 പ്ലസിന് 15,999 രൂപയായിരുന്നു വില. 4 ജിബി വേരിയന്റിനാണ് ഈ വില.

4ജിബി റാം, 64 ജിബി മെമ്മറി, 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി, ഡുവല്‍ നാനോ സിം, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 12 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎച്ച് ബാറ്ററി, 18w ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് നോക്കിയ 7.1 ന്റെ സവിശേഷതകള്‍.

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി, 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ 6.1 പ്ലസിന്റെ സവിശേഷതകള്‍.

Top