നോക്കിയ 7.1 നവംബര്‍ ആദ്യം ഇന്ത്യയിലെത്തുമെന്ന്. . .

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ നോക്കിയ 7.1 നവംബര്‍ ആദ്യം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട് . 30,000 രൂപ വില വരുന്ന സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസപ്ലേയാണ് ഫോണിനുള്ളത്. മറ്റു നോക്കിയ ഫോണുകളില്‍ കണ്ടു വരുന്ന എച്ച്ഡിആര്‍10 സൗകര്യം ഉണ്ടാകും. 636 പ്രോസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. 3ജിബി റാം 32ജിബി സ്റ്റോറേജ്, 4 ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവും നോക്കിയ 7.1ന് ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താനാകും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുള്ള 3,060 എംഎഎച്ച് ബാറ്ററിയാണ്.

12 മെഗാ പിക്‌സല്‍ 1.8 അപര്‍ച്ചര്‍ പ്രൈമറി ക്യാമറയും 5 മെഗാ പിക്‌സല്‍ 2.4 അപര്‍ച്ചര്‍ സെക്കഡറി ക്യാമറയും 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് നോക്കിയ 7.1നുളളത്. ഡ്യുവല്‍ സിം, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട് എന്നീ സൗകര്യങ്ങളുമുണ്ട്. ഗ്ലോസ്സ് മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസ്സ് സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് നോക്കിയ 7.1 എത്തുന്നത്.

Top