നോക്കിയ 7.1ന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്; 4 ജിബി വാരിയന്റ് യൂറോപ്പില്‍ അവതരിപ്പിക്കും

നോക്കിയ 7.1 സ്മാര്‍ട്‌ഫോണിന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. നോക്കിയ 7.1 4 ജിബി റാം വാരിയന്റ് യൂറോപ്പില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറുള്ള ഫോണിന് 3,060 എംഎഎച്ചാണ് ബാറ്ററി.

3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 12 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top