നോക്കിയ 7.1 4 ജിബി റാം സ്മാര്‍ട്‌ഫോണ്‍ ഉടന്‍ എത്തും

നോക്കിയ 7.1 സമാര്‍ട്‌ഫോണുകളുടെ വിഭാഗത്തില്‍പ്പെട്ട നോക്കിയ 7.1 ഉടന്‍ വിപണിയിലെത്തും. ബ്ലൂ, സ്റ്റീല്‍ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് ഉള്ളത്.

33,600 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 4ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18:9 ആസ്‌പെക്ട് റേഷ്യോയിലാണ് ഡിസ്‌പ്ലേ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ ക്യാമറയാണ് ഫോണിനുണ്ടാകുക.

Top