സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വെല്ലുവിളി ഉയര്‍ത്തി നോക്കിയ 6 ഫ്‌ലാഷ്‌ സെയില്‍

ന്ത്യക്കാരുടെ ഇഷ്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് നോക്കിയ. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.

എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നോക്കിയ കുറച്ചു കാലത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു.

എന്നാല്‍, ഇതെല്ലാം മാറ്റിമറിച്ച്, നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.

നോക്കിയ ഫോണുകള്‍ ഇന്നും ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുകയാണ്, കാരണം ഇപ്പോഴും നോക്കിയ ആരാധകര്‍ ഉണ്ടെന്ന് അര്‍ത്ഥം. നോക്കിയ 6 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ 14,999 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ 6ന്റെ ഫ്‌ലാഷ്‌ സെയില്‍ ആരംഭിച്ചു. എന്നാല്‍ ഈ ഫോണിനോടു മത്സരിക്കാന്‍ വിപണിയിലെ മറ്റു ഫോണുകള്‍ കാത്തിരിക്കുകയാണ്. അവയുടെ വില 20,000 രൂപയില്‍ താഴെയും.

സാസംങ് ഗ്യാലക്‌സി ഓണ്‍ മാക്‌സ്, എല്‍ജി സ്‌റ്റൈലസ് 3, ജിയോണി എവണ്‍, വിവോ വി5എസ് എന്നിവയാണ് ഈ കാറ്റഗറിയില്‍ വരുന്ന ഫോണുകള്‍.

Top