നോകിയ 6.2വിനും 7.2വിനും 3500 രൂപ വരെ വില കുറച്ച് നോകിയ

6.2വിനും 7.2വിനും വില കുറച്ച് നോകിയ. നോകിയ 6.2 കഴിഞ്ഞ ഒക്ടോബറില്‍ 15999 രൂപക്കും നോകിയ 7.2 കഴിഞ്ഞ സെപ്തംബറില്‍ 18599 രൂപയ്ക്കുമാണ് നോകിയ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ 3500 രൂപയുടെ കുറവ് വരെയാണ് നോകിയ വരുത്തിയിരിക്കുന്നത്.

നോകിയ 7.2വിന്റെ 4ജിബി+64 ജിബി വേരിയന്റിന് 3100 രൂപയും 6ജിബി+64ജിബി വേരിയന്റിന് 2500 രൂപയുമാണ് കുറച്ചിരിക്കുന്നത്. നാല് ജി.ബിയുടെ നോകിയ 7.2 ഇതോടെ 15499രൂപക്കും ആറ് ജി.ബിയുടേത് 17099 രൂപക്കും ലഭ്യമാകും.

ഇരട്ട നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന നോകിയ 6.2വിന് 6.3ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാണുള്ളത്. 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512ജി.ബി വരെ സ്റ്റോറേജ് കൂട്ടാനാകും. 3500 എം.എ.എച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

ഇരട്ട നാനോ സിം കാര്‍ഡ് സ്ലോട്ടുള്ള നോകിയ 7.2ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ തന്നെയാണുള്ളത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 660 SOC പ്രൊസസറുള്ള ഫോണില്‍ 6 ജിബിയുടെ റാം ആണുള്ളത്. 512 ജിബി വരെ മെമ്മറി കൂട്ടാനാകും. 3500 എം.എ.എച്ച് ബാറ്ററി തന്നെയാണ് ഈ മോഡലിനും ഉള്ളത്.

Top