nokia 5g smartphone

ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ വരാനിരിക്കുന്ന വിപണി മുന്നില്‍ കണ്ട് പുതിയ പദ്ധതികളുമായി രംഗത്ത്.

5ജി ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ 2017-ല്‍ പുറത്തിറക്കുമെന്ന് നോക്കിയ സിഇഒ രാജീവ് സുരി ബാഴ്‌സലോണയില്‍ പറഞ്ഞു.

5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളുടെ കാലമാണ് വരാന്‍പോകുന്നത്. 2020 നു മുന്‍പെ 5ജി സജീവമാകും. 5ജി വരുന്നതോടെ ടെക്‌നോളജി രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും.

നിലവിലെ 4 ജിയേക്കാള്‍ അതിവേഗമാണ് 5ജി. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഞെട്ടിക്കുന്നതായിരിക്കും 5ജിയുടെ വേഗം.

മിക്ക കമ്പനികളും 5ജി ടെക്‌നോളജിയിലേക്ക് ഇപ്പോഴെ തിരിയാന്‍ തുടങ്ങിയിരിക്കുന്നു.2018, 2019 ആകുമ്പോഴേക്കു 5ജി ഡിവൈസുകള്‍ വ്യാപകമാകും.

4ജി ഹാന്‍ഡ്‌സെറ്റ് വില്‍പന 2015ലാണ് സജീവമായത്. ചൈനയിലും ഇന്ത്യയിലും ഏറ്റവും വില്‍പന നടക്കുന്നതും 4ജി ഡിവൈസുകളാണ്.

ഈ വര്‍ഷം തീരുന്നതോടെ 4ജി വിട്ടു 5ജിയിലേക്ക് മാറിയേക്കുമെന്നും സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ നോക്കിയയുടെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് സാധിക്കുമെന്നും സുരി പറഞ്ഞു.

Top