നോക്കിയ 5.1 പ്ലസ് ഇന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും

നോക്കിയ 5.1 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ന് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. കഴിഞ്ഞ മാസമാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 10,999 രൂപയാണ് ഫോണിന്റെ വില. ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങുന്ന എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1,800 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ്.

1520×720 പിക്‌സലില്‍ 5.86 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. 3,060 എംഎഎച്ചാണ് ബാറ്ററി. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

Top