നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്‌ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്. 1520×720 പിക്‌സലില്‍ 5.86 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. 3,060 എംഎഎച്ചാണ് ബാറ്ററി. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

Top