നോക്കിയ 3.1 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ജറ്റ് സ്മാര്‍ട്‌ഫോണ്‍ നോക്കിയ 3.1 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വാരിയന്റിന് 11,499 രൂപയാണ് വില വരുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. കമ്പനി ഒഫീഷ്യല്‍ സ്റ്റോറിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.

18:9 ആസ്‌പെക്ട് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി ലെന്‍സ്, 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. 3,500 എംഎഎച്ചാണ് ബാറ്ററി.

Top