നോക്കിയ 3.1 പ്ലസ്, നോക്കിയ 8110 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 3.1 പ്ലസ്, നോക്കിയ 8110 4ജി എന്നീ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5,999 രൂപയാണ് നോക്കിയ 8110 4ജി ഫീച്ചര്‍ ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 24 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. 11,499 രൂപയാണ് നോക്കിയ 3.1 പ്ലസിന്റെ വില. ഒക്ടോബര്‍ 19 മുതല്‍ 3.1 പ്ലസും വില്‍പ്പനയാരംഭിക്കും.

18:9 ആസ്‌പെക്ട് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി ലെന്‍സ്, 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. 3,500 എംഎഎച്ചാണ് ബാറ്ററി.

2.45 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 8110ന് ഉള്ളത്. 512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്‌നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്. 1,500 എംഎഎച്ചാണ് ബാറ്റി. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറയും ഉണ്ട്.

Top