ഹൈബ്രിഡ് ഇരട്ട സിംകാര്‍ഡ്; നോക്കിയ 2.3 ഇന്ത്യന്‍ വിപണിയില്‍

ച്ച്എംഡി ഗ്ലോബലിന്റെ പുതിയ തലമുറ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 2.3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ എ 22 ചിപ്‌സെറ്റ് നല്‍കുന്ന ഇത് ആന്‍ഡ്രോയിഡ് 9.0 പൈയിലും പ്രവര്‍ത്തിക്കുന്നു. 8,199 രൂപയാണ് ഫോണിന്റെ വില. ഇത് 2019 ഡിസംബര്‍ 27 ന് രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി, എച്ച്എംഡി ഗ്ലോബല്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും നല്‍കും. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിക്ക് പുറമേ, നോക്കിയ 2.3 വാങ്ങുന്ന ജിയോ വരിക്കാര്‍ക്ക് 249 രൂപ, 349 രൂപ പ്ലാനുകളില്‍ 7,200 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

6.20 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1520-720 പിക്‌സല്‍ റെസല്യൂഷന്‍, 5 എംപി സെല്‍ഫി ക്യാമറയുള്ള വാട്ടര്‍ ഡ്രോപ്പ് നോച്ച് എന്നിവയാണ് നോക്കിയ 2.3. എന്നിവയാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ക്വാഡ് കോര്‍ മീഡിയടെക് ഹെലിയോ എ 22 പ്രോസസറാണ് ഇതിന്റെ കരുത്ത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പേസും 400 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂടുതല്‍ വികസിപ്പിക്കാനും സാധിക്കും.

ക്യാമറയെ സംബന്ധിച്ചിടത്തോളം, 5 എംപി മുന്‍ ക്യാമറയുമായി വരുന്നു. 13 എംപി പ്രൈമറി ക്യാമറയും എല്‍ഇഡി ഫ്‌ലാഷുള്ള 2 എംപി ഡെപ്ത് സെന്‌സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

എഐ അസിസ്റ്റഡ് ബാറ്ററി സാങ്കേതികവിദ്യയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ പിന്തുണയ്ക്കുന്നത്. സിയാന്‍ ഗ്രീന്‍, സാന്‍ഡ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാകും.

Top