നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

nokia2

നോക്കിയ 2.1, 5.1 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3 ജിബി റാമുള്ള നോക്കിയ 3.1 ഉം അവതരിപ്പിച്ചിട്ടുണ്ട്. പേ ടിഎം റീചാര്‍ജുകളില്‍ ഫോണിന് 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. നോക്കിയ 3.1, 5.1 എന്നീ ഫോണുകള്‍ ഐസിഐസിഐ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്കും നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍ ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണ് നോക്കിയ 2.1. ഈ മോഡലിന് വില വരുന്നത് €99/$115 (ഏകദേശം 7600 രൂപ) ആണ്. 16:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 720 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. മുന്‍ഭാഗത്തുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. Snapdragon 425 പ്രോസസറോട് കൂടിയാണ് ഈ മോഡല്‍ എത്തുന്നത്.

1 ജിബി റാം ഉള്ള ഫോണിലെ മെമ്മറി 8 ജിബി ആണ്. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിലെല്ലാം മേലെയായി വരുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് 4000 mAh ന്റെ ഭീമന്‍ ബാറ്ററി. ഈ ഒരു വിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി കരുത്ത് തന്നെയാണിത്. 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല /കോപ്പര്‍, നീല / സില്‍വര്‍, ഗ്രേ / സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍ ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ തന്നെയാണ് നോക്കിയ 3.1ഉം. ഈ മോഡലിന് വില വരുന്നത് €139/$159 (ഏകദേശം 10500 രൂപ) ആണ്. 18:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.2 ഇഞ്ച് ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 720 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. MediaTek 6750 പ്രോസസറോട് കൂടിയാണ് ഈ മോഡല്‍ എത്തുന്നത്. 2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല /കോപ്പര്‍, കറുപ്പ് / ക്രോം, വെള്ള എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

പഴയ നോക്കിയ 5നെ അപേക്ഷിച്ച് കാര്യമായ മാറ്റത്തോടെയാണ് നോക്കിയ 5.1 എത്തുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ആണ് ആന്‍ഡ്രോയിഡ് ഓറിയോ വേര്‍ഷന്‍. ഈ മോഡലിന് വില വരുന്നത് €189/$219 (ഏകദേശം 14400 രൂപ) ആണ്. 18:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് FullHD+ ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 1,080 x 2,160 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. 2.5 ഡി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 16 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല, കോപ്പര്‍, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.Related posts

Back to top