ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റുമായി നോക്കിയ 10 എത്തുന്നു

Nokia 10

ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രഖ്യാപിച്ചു. വളരെ മികച്ച പ്രവര്‍ത്തവനും സവിശേഷതകളുമാണ് പ്രോസസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രോസസര്‍ 2018ലെ എല്ലാ മികച്ച സ്മാര്‍ട്ട്‌ഫോണുകളിലും എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ഉള്‍പ്പെടുത്തി ഇറങ്ങുന്ന ഫോണുകളുടെ ലിസ്റ്റ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാംസങ്ങ് ഗാലക്‌സി എസ്9,  ഗാലക്‌സി എസ്9+,  എല്‍ജി ജി7, ജി7+,  എച്ച്ടിസി യു12,  എച്ച്ടിസി യു12+,  മോട്ടോ Z (2019),  ഗാലക്‌സി നോട്ട് 9,  സോണി എക്‌സ്പീരിയ XZ പ്രോA,  എക്‌സ്പീരിയ XZ 2,  ഗൂഗിള്‍ പിക്‌സല്‍ 3 XL,  എല്‍ജി വി40,  നോക്കിയ 10,  സാംസങ്ങ് W2019 ഫ്‌ളിപ് ഫോണ്‍,  ZTE നൂബ്യ Z18,  ഷവോമി മീ മിക്‌സ് 3 എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഫോണുകള്‍.

2018 ഓഗസ്റ്റില്‍ നോക്കിയ 10 പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന നോക്കിയ ഫോണ്‍ ഒരു പ്രീമിയം ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ആയിരിക്കുമെന്നാണ് എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കുന്നത്.

നോക്കിയ 10നെ കുറിച്ചുളള കൂടുതല്‍ വിശദീകരണങ്ങള്‍ 2018 ജനുവരി 19ന് നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കുമെന്നാണ് വിവരം.  ഇതേ ഇവന്റില്‍ തന്നെ നോക്കിയ 6 (2018)ന്റെ പ്രഖ്യാപനവും ഉണ്ടാകും.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoCല്‍ എത്തുന്ന ഫോണുകള്‍ക്ക് മെച്ചപ്പെട്ട  ഇമേജിംഗ് പ്രോസസിംഗ്, മികച്ച പവര്‍, മെച്ചപ്പെട്ട പ്രകടന ശേഷി എന്നിവ നല്‍കുന്നു.

Top