ആന്‍ഡ്രോയ്ഡ് ഗോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫോണ്‍ നോക്കിയ 1 ഇന്ത്യയിലെത്തി

nokia 1

ന്‍ഡ്രോയ്ഡ് ഗോയില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ 1 ഇന്ത്യന്‍ വിപണിയിലെത്തി. 5,500 രൂപയാണ് നോക്കിയ 1ന്റെ വില. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് (ഓറിയോ) ഗോ ഫോണ്‍ ആണിത്.

ഗൂഗിളിന്റെ ആന്‍ഡ്രോയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈറ്റ് വേര്‍ഷനായ ആന്‍ഡ്രോയ്ഡ് ഗോ ഫോണ്‍ ഇന്ത്യന്‍ കമ്പനിയായ ലാവയാണ് ആദ്യം വിപണിയിലെത്തിച്ചത്.

നാലു കോറുള്ള മീഡിയടെക് MT6737M പ്രൊസസറുള്ള ഈ ഫോണിന് 1GB റാം ഉണ്ട്. 8GB സറ്റോറേജുണ്ട്. 128GB വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും. 4.5ഇഞ്ച് വലിപ്പമാണ് ഈ മോഡലിനുള്ളത്. ആന്‍ഡ്രോയിഡ് 8 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 5MP പിന്‍ക്യാമറയും മുന്‍ക്യാമറ 2MPയുമാണ്.

Top