ശബ്ദമലിനീകരണം; ഡല്‍ഹിയില്‍ പിഴത്തുക കൂട്ടി മലിനീകരണ നിയന്ത്രണ സമിതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശബ്ദ മലിനീകരണം കുറയ്ക്കാന്‍ പിഴത്തുക കൂട്ടി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി.

പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലും 1000 രൂപയും നിശബ്ദ മേഖലകളില്‍ 3000 രൂപയുമാണ് പിഴ.

വിവാഹം, ആരാധന ചടങ്ങുകളില്‍ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കില്‍ സംഘാടകര്‍ക്കെതിരെയാകും നടപടി. അവ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലാണെങ്കില്‍ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കില്‍ 20,000 രൂപയുമാകും പിഴ.
പിഴ ഈടാക്കിയതിന് ശേഷം രണ്ടാമതും ചട്ടങ്ങള്‍ ലംഘിച്ചാല്‍ 40,000 രൂപ പിഴയീടാക്കാം. വീണ്ടും ലംഘിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീല്‍ ചെയ്യുകയും ചെയ്യും.

 

Top