പുത്തൻ സാങ്കേതികവിദ്യയുമായി നോയ്‌സ് ബഡ്സ് പ്ലേ ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ

സകരമായ പെബിൾ ആകൃതിയിലുള്ള രൂപകൽപ്പനയും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളുമായി നോയ്സ് ബഡ്സ് പ്ലേ ഇയർഫോണുകൾ പുറത്തിറക്കി. മൂന്ന് മാസത്തിനുള്ളിൽ നോയ്‌സ് മൂന്ന് ടിഡബ്ല്യുഎസ് ഇയർബഡുകളാണ് പുറത്തിറക്കിയത്.

ചെവിയിൽ നിന്ന് ഇയർബഡുകളിലൊന്ന് എടുത്താലുടൻ സംഗീതം നിർത്തുന്ന ഇൻ-ഇയർ ഡിറ്റക്ഷൻ സവിശേഷതയുമായാണ് ബഡ്സ് പ്ലേ അവതരിപ്പിച്ചത്. 3,499 രൂപയ്ക്ക് ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ വിൽപ്പന നടത്തും.

സെലെസ്റ്റെ ബ്ലൂ, ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് കളർ എന്നിവയുൾപ്പെടെ മൂന്ന് രസകരമായ കളർ ഓപ്ഷനുകളുമായാണ് ഈ ഇയർഫോണുകൾ അവതരിപ്പിച്ചത്. നോയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിഡബ്ല്യുഎസ് ഇയർഫോണുകൾ  വാങ്ങാവുന്നതാണ്. ഒരൊറ്റ ചാർജിൽ ഇയർബഡുകൾക്ക് 25 മണിക്കൂർ വരെ പ്രവർത്തിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ വരുന്ന യുഎസ്ബി-ടൈപ്പ് സി പോർട്ട് ഏകദേശം 90 മിനിറ്റിനുള്ളിൽ ചാർജ് നിറയ്ക്കാൻ സഹായിക്കും.

Top