പൊലീസുകാരന്റെ പാല്‍ പായ്ക്കറ്റ് മോഷണം; വൈറലായി വീഡിയോ

നോയിഡ: പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലര്‍ച്ചെയാണ് പൊലീസ് ജീപ്പ് നിര്‍ത്തി പൊലീസുകാരന്‍ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിച്ചത്.

പെട്ടികളില്‍ നിന്ന് പാല്‍ എടുക്കുന്നതും പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാള്‍ പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുന്നതും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ കൊടുത്ത വീഡിയോയില്‍ കാണാം.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേര്‍ പൊലീസുകാരനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

Top