നോയിഡയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം ; ഒരാളുടെ നില ഗുരുതരം

നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നോഡിയ സെക്ടര്‍ 49 ല്‍ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന.

Top