നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; റണ്‍വേ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും

ലക്‌നൗ: യുപി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകും. ജെവാറില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന എയര്‍പോര്‍ട്ടിന്റെ റണ്‍വേ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, ലോകത്തിലെ നാലാമത്തേതും, ഏഷ്യയിലെ ഏറ്റവും വലുതുമായ എയര്‍പോര്‍ട്ട് ആകും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ചു.

ജവാറിലെ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് നിര്‍മ്മാണം തുടങ്ങിയത്. 1,334 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ട്, സ്വിസ് കണ്‍സഷനയര്‍ സൂറിച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണം ഏകോപിപ്പിക്കുന്നത്. അതേസമയം, വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ, ഉത്തര്‍പ്രദേശിലെ മുഴുവന്‍ സമ്ബദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്നതാണ്.

Top