യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമം; സഹോദരന്മാര്‍ അറസ്റ്റില്‍

arrest

നോയ്ഡ: വിവാഹിതനെ പ്രണയിച്ചെന്നാരോപിച്ച് സഹോദരന്മാര്‍ സഹോദരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സല്‍മ(22) എന്ന യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ സഹോദരന്മാരായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായതിനെ സഹോദരന്മാര്‍ എതിര്‍ത്തു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. മെയ് അഞ്ചിന് സല്‍മയും സഹോദരങ്ങളും ബന്ധുവിന്റെ വീട്ടിലേക്ക് പോയി. സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുവിടാമെന്ന് ഇര്‍ഫാനും റിസ്വാനും അറിയിച്ചു.

യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Top