അപേക്ഷയില്‍ മകന് മതമില്ല, സ്‌കൂള്‍ പ്രവേശനം നിഷേധിച്ച് അധികൃതര്‍

തിരുവനന്തപുരം: മകന്റെ സ്‌കൂള്‍ പ്രവേശന അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കള്‍. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിലാണ് മകന് മതമില്ലെന്ന് രേഖപ്പെടുത്തിയത്. അണ്‍ എയ്ഡഡ് സ്ഥാപനമായ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം.

സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന് പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് സംഭവം പുറത്ത് വിട്ടത്.

Top