പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; ഒമാനില്‍ എന്‍ഒസി നിയമം റദ്ദാക്കി

മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിനുള്ള എന്‍ഒസി നിയമം എടുത്തുകളഞ്ഞ് ഒമാന്‍. പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ നടപടി. 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന എന്‍ഒസി നിയമം മൂലം ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.

വിസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസാ നിരോധവും ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും കമ്പനികള്‍ മാറുന്നതിന് എന്‍ഒസി നിയമങ്ങള്‍ തടസമായിരുന്നു.

Top