സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്.

ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

72 കാരനായ തെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചികാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ്

മെന്റല്‍ അക്കൗണ്ടിങ് എന്ന തീയറി വികസിപ്പിച്ചെടുത്ത തെയ്‌ലര്‍, മനുഷ്യര്‍ എങ്ങനെയൊക്കെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് വിശദീകരിക്കുന്നത്.

വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തി.

Top